ശബരിമല: സിനിമ താരങ്ങളെ ഉൾപ്പെടുത്തി പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോർഡ്‌ പിൻവലിച്ചു

തിരുവനന്തപുരം: സിനിമ താരങ്ങളെ ഉൾപ്പെടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോർഡ്‌ പിൻവലിച്ചു. തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ മാത്രമല്ല, ഇതര സംസ്ഥാന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വൻ കുറവാണ് ഉണ്ടായത്. ഇത് പരിഹരിക്കാനാണ് സിനിമ താരങ്ങളെ ഉൾപ്പെടുത്തി വിവിധ ഭാഷകളിൽ പരസ്യം ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ ഇതിനെതിരെ വിമർശനം ഉയർന്നതോടെ ദേവസ്വം ബോർഡ് തീരുമാനം പിൻവലിച്ചു. പകരം പത്രങ്ങളിൽ പരസ്യം നൽകും. ശബരിമലയ്ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കാനാണ് പത്ര പരസ്യം. ഈ പരസ്യം വേണ്ട ഫലം കണ്ടില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.