ശബരിമല വിഷയത്തില്‍ തിരിച്ചടി നേരിട്ടു, പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ടുപോകും: ഡി.രാജ

ന്യൂഡല്‍ഹി:  ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. തിരിച്ചടി മറികടക്കാന്‍ സംസ്ഥാന നേതൃത്വം നടപടികള്‍ സ്വീകരിക്കും. പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ടുപോകുമെന്നും ഡി.രാജ പറഞ്ഞു.

ഡി രാജയെ സിപിഐ ജനറൽ സെക്രട്ടറിയായി ദേശീയ കൗൺസിൽ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദളിത് നേതാവാണ് രാജ. തമിഴ്‌നാട്ടിൽനിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്.  കനയ്യകുമാറിനെ സിപിഐ ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി.

അനാരോഗ്യത്തെത്തുടര്‍ന്ന് എസ് സുധാകര്‍ റെഡ്ഡി ഒഴിയാന്‍ തീരുമാനിച്ചതോടെയാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.  തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവായ ഡി രാജ ഏറെക്കാലമായി ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ദീർഘകാലം രാജ്യസഭാംഗമായിരുന്നു.