ശബരിമല: യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ യുഡിഎഫിന്‍റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു. വിഎസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ.ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്. മാധ്യമ വിലക്ക് ഉന്നയിച്ചാകും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തിര പ്രമേയനോട്ടീസ് സമര്‍പ്പിക്കുക.

അതേസമയം, ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. കെ.സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.