ശബരിമല പ്രശ്നത്തില്‍ രാഹുലിന്റെ മൗനം കുറ്റകരം; നിലപാട് ഇടതുപക്ഷത്തെ സഹായിക്കാനെന്ന് ബിജെപി

തി​രു​വ​ന​ന്ത​പു​രം: ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൗനം കുറ്റകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. ഇടതുപക്ഷത്തെ സഹായിക്കുന്നതാണ് രാഹുലിന്റെ നിലപാട്. കഴിഞ്ഞദിവസത്തെ പ്രസംഗത്തില്‍ അദ്ദേഹം ചൈനീസ് ഉല്‍പന്നങ്ങളെ പ്രകീര്‍ത്തിച്ചത് രാജ്യതാല്‍പര്യത്തിനെതിരാണെന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.