ശബരിമല പ്രചാരണവിഷയമാക്കുമെന്ന് കുമ്മനം; ‘വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാകും’

തിരുവനന്തപുരം:ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും. വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണ്. മതധ്രുവീകരണത്തിനല്ല ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല പരാമര്‍ശിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനു പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.