അയ്യപ്പന്‍റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍; ‘യുവതിപ്രവേശവും നിയമപരമായ കാര്യങ്ങളും പ്രചാരണമാക്കാം’

Image result for tikkaram meenaതിരുവനന്തപുരം:  ലോക്സഭാ തിരഞ്ഞെടുപ്പിൽ അയ്യപ്പന്‍റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ശബരിമല ക്ഷേത്രത്തിന്‍റെ പേര് പ്രചാരണത്തിന് ഉപയോഗിക്കാനാകില്ല. യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമപരമായ കാര്യങ്ങളും പ്രചാരണമാക്കാം.

ശബരിമലയുമായി ബന്ധപ്പെട്ടനിയമപരമായ കാര്യങ്ങളും പ്രചാരണമാക്കാം. മതസ്പര്‍ധയോ, ക്രമസമാധാനപ്രശ്നമോ ഉണ്ടാക്കുന്ന വിധം ശബരിമല ഉപയോഗിക്കരുതെന്നും ടിക്കാറാം മീണ മാധ്യമങ്ങളോടു പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫീസർ വിളിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിനു ശേഷമാണ് ടിക്കാറാം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

അതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ മീറ്റിംഗ് തുടങ്ങുന്നതിന് മുന്‍പ് യോഗ സ്ഥലത്ത് സൌകര്യം കുറവാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഓഫീസറോണ് ബി.ജെ.പി നേതാക്കള്‍ തട്ടിക്കയറി.