ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി. മനീതി സംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പൊലീസ്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറി. ശബരിമലയില്‍ പല ഉദ്യോസ്ഥരും സ്വന്തം താല്പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കസ്റ്റഡി മരണത്തിന്‍റെ സാഹചര്യവും വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നായിരുന്നു പിണറായി വിജയന്‍റെ വിമര്‍ശനം. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി  വിജയൻ മുന്നറിയിപ്പ് നൽകി.