ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെ; പിണറായി നവോത്ഥാനഘാതകനെന്ന് സി കെ പത്മനാഭന്‍; വിവാദം

മലപ്പുറം: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയാണ്. പക്ഷേ, പറഞ്ഞാല്‍ കേസ് പിന്നാലെ വരുമെന്നതിനാല്‍ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചതിനെതിരെ എന്‍ഡിഎ ജില്ലാ നേതൃത്വം നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി കെ പത്മനാഭന്‍.

സിപിഎം ഇപ്പോള്‍ മലകറാന്‍വരുന്ന സ്ത്രീകളുടെ പിറകേയാണ്. പിണറായിക്ക് കിട്ടാന്‍പോകുന്ന പേര് നവോത്ഥാന നായകന്‍ എന്നായിരിക്കില്ല, നവോത്ഥാനഘാതകന്‍ എന്നായിരിക്കും. ആചാരങ്ങള്‍ മാറ്റാന്‍ ആചാരനുഷ്ഠാന വിദഗ്ധരുണ്ട്. അതിന് കോടതിക്ക് അധികാരമില്ലെന്നും പത്മനാഭന്‍ മലപ്പുറത്ത് പറഞ്ഞു.