ശബരിമലയില്‍ ഇന്ന് പ്രതിഷ്ഠാ വാർഷിക ദിനം;രാത്രി നടയടയ്ക്കും

സന്നിധാനം:  പ്രതിഷ്ഠാ വാർഷികദിനമായ ഇന്ന് ശബരിമലയില്‍ ഗണപതിഹോമത്തോടെ പൂജകള്‍ക്ക് തുടക്കം. ഉദയാസ്തമന പൂജ, സഹസ്രകലശം, കളഭാഭിഷേകം എന്നിവയ്ക്ക് ശേഷം വൈകിട്ട് പടിപൂജ കഴിഞ്ഞ് നട അടയ്ക്കും.

പ്രതിഷ്ഠാദിനം കണക്കിലെടുത്ത് ഒരു ദിവസത്തേക്കാണ് ശബരിമല നട തുറന്നത്. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.  ഈ മാസം 15ന് വൈകിട്ട് മിഥുനമാസ പൂജകൾക്കായി ശബരിമല നടതുറക്കും.

മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും.ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും.20. 6. 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.