ശബരിമലയില്‍ ആദ്യമായി പ്രവേശിച്ച സ്ത്രീ; വിവാദ ചോദ്യമൊഴിവാക്കി പി എസ് സി

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രി തസ്തികക്കായി നടത്തിയ പരീക്ഷയില്‍ ശബരിമലയെ പരാമര്‍ശിച്ചുകൊണ്ടുള്ള ചോദ്യം ഒഴിവാക്കാന്‍ പി എസ് സി തീരുമാനം. ഈമാസം മൂന്നിന് നടത്തിയ കാറ്റഗറി നമ്ബര്‍ 1/2018, 422/2017 പ്രകാരമുള്ള പരീക്ഷയിലെ ചോദ്യം ഏറെ വിവാദമായിരുന്നു. ശബരിമലയില്‍ ആദ്യമായി പ്രവേശിച്ച സ്ത്രീകള്‍ ആരൊക്കെ എന്നായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെയാണ് ചോദ്യം ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പി എസ് സി തീരുമാനിച്ചത്.

വ്യവസായ പരിശീലന വകുപ്പില്‍ ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും ഇന്നലെ ചേര്‍ന്ന പി എസ് സി യോഗം തീരുമാനിച്ചു. കാറ്റഗറി നമ്ബര്‍ 213/2018 പ്രകാരം ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര), കാറ്റഗറി നമ്ബര്‍ 597/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍) (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്ബര്‍ 598/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) എന്നീ തസ്തികകളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.
ഇതോടൊപ്പം കാറ്റഗറി നമ്ബര്‍ 337/2016, 338/2016 പ്രകാരം അപെക്‌സ് സൊസൈറ്റീസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടറില്‍ പ്യൂണ്‍/പ്യൂണ്‍ അറ്റന്‍ഡര്‍ (ജനറല്‍/സൊസൈറ്റി), കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 219/2018 പ്രകാരം ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്ബര്‍ 388/2017 പ്രകാരം കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം), ഇടുക്കി ജില്ലയില്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 349/2017 പ്രകാരം ലാബ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) എന്നീ തസ്തികകളുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
കാറ്റഗറി നമ്ബര്‍ 140/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (ഒന്നാം എന്‍ സി എ-ഒ എക്‌സ്), കാറ്റഗറി നമ്ബര്‍ 593/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വയര്‍മാന്‍) (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്ബര്‍ 596/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്) (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) എന്നിവയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.

കണ്ണൂര്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 229/2018 പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (എന്‍ സി എ-എസ് ടി), കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 211/2018 പ്രകാരം പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് (ഒന്നാം എന്‍ സി എ-ഈഴവ/ ബില്ലവ/തിയ്യ), തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 210/2018 പ്രകാരം പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് (ഒന്നാം എന്‍ സി എ-എല്‍ സി/ എ ഐ), കാറ്റഗറി നമ്ബര്‍ 99/2017, 100/2017 പ്രകാരം ഹാന്‍ടെക്‌സില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ (ജനറല്‍/സൊസൈറ്റി) എന്നിവയുടെ അഭിമുഖം നടത്തും.