ശബരിമലയിലെ യുവതീപ്രവേശനം; രണ്ട് വാദങ്ങളിലും കാര്യമുണ്ട്; കോണ്‍ഗ്രസ് നിലപാട് തിരുത്തി രാഹുല്‍ ഗാന്ധി

ദുബായ്: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനം എടുക്കട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളത്.

കേരളത്തിലെ നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതോടെ രണ്ട് വാദങ്ങളിലും കാര്യമുണ്ടെന്നാണ് കണ്ടെത്താനായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.സ്ത്രീകള്‍ക്ക് തുല്യ അവകാശം വേണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

അതുകൊണ്ട് തന്നെ സുപ്രിംകോടതി വിധി ചോദ്യം ചെയ്യാന്‍ താനില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദ്യം കൈക്കൊണ്ടത്. എന്നാല്‍ പ്രാദേശിക രാഷ്ട്രീയ വിഷയമെന്ന നിലയ്ക്കായിരുന്നു കോണ്‍ഗ്രസ് ഇതിനെ സമീപിച്ചിരുന്നത്.