ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി; നി​രോ​ധ​നാ​ജ്ഞ ഭ​ക്ത​ര്‍​ക്ക് തടസ്സമല്ല

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി. നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമായിട്ടില്ല. ഉത്തമബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു .

ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തി​നെ ന്യാ​യീ​ക​രി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. 144 പ്ര​ഖ്യാ​പി​ച്ച​ത് ഉ​ത്ത​മ ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ നി​രോ​ധ​നാ​ജ്ഞ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​ത് ഒ​രി​ക്ക​ലും ഭ​ക്ത​ര്‍​ക്ക് എ​തി​ര​ല്ലെ​ന്നും പ​ത്ത​നം​തി​ട്ട എ​ഡി​എം ഹൈ​ക്കോ​ത​ടി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി.

നി​രോ​ധ​നാ​ജ്ഞ​യെ ചോ​ദ്യം ചെ​യ്തു കൊ​ണ്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ര്‍​ജി വ്യാ​ഴാ​ഴ്ച ഹൈ​ത​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.