വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കും; അ​മി​ത് ഷാ​യു​ടെ ര​ഥ‍ യാ​ത്ര​യ്ക്കു ബം​ഗാ​ളി​ല്‍ വി​ല​ക്ക്

കൊൽക്കത്ത: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ന​യി​ക്കു​ന്ന ര​ഥ​യാ​ത്ര പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച്‌ബ​ഹാ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി​യാ​ണ് ര​ഥ​യാ​ത്ര വി​ല​ക്കി​യ​ത്. റാ​ലി ന​ട​ത്തു​ന്ന​തി​ന് ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ സ​ര്‍​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വി​ധി.

ര​ഥ യാ​ത്ര ന​ട​ന്നാ​ല്‍ ജി​ല്ല​യി​ല്‍ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി റാ​ലി വി​ല​ക്കി​യ​ത്. സ​മാ​ധാ​ന​പ​ര​മാ​യി ര​ഥ യാ​ത്ര ന​ട​ത്താ​മെ​ന്ന ബി​ജെ​പി​യു​ടെ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. സം​ഘ​ര്‍​ഷം ഉ​ണ്ടാ​യാ​ല്‍ ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ക്ര​മ​സ​മാ​ധാ​ന​പാ​ല​നം സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ മ​റു​പ​ടി.

മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തെ 42 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ര​ഥ യാ​ത്ര ന​ട​ത്താ​നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ​രി​പാ​ടി. ആ​ദ്യ ഘ​ട്ടം ഏ​ഴി​ന് കൂ​ച്ച്‌ബ​ഹാ​ര്‍ ജി​ല്ല​യി​ല്‍​നി​ന്നും ര​ണ്ടാം ഘ​ട്ട യാ​ത്ര ഒ​മ്ബ​തി​നു സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ല്‍​നി​ന്നും മൂ​ന്നാം ഘ​ട്ടം ബി​ര്‍​മും ജി​ല്ല​യി​ല്‍ ഡി​സം​ബ​ര്‍ 14 നും ​എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ തീരുമാനിച്ചിരുന്നത്. യാ​ത്ര​യു​ടെ അ​വ​സാ​നം കോ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണു പ​ദ്ധ​തി. എ​ന്നാ​ല്‍ ആ​ദ്യ ഘ​ട്ട യാ​ത്ര​യി​ല്‍​ത​ന്നെ മ​മ​ത​യു​ടെ സ​ര്‍​ക്കാ​ര്‍ വി​ല​ക്കു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.