വ​ര്‍​ഗീ​യ​ത നേ​രി​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി തീ​വ്ര​ വ​ര്‍​ഗീ​യത​ സ്വീ​ക​രി​ക്കു​ന്നുവെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ഗീ​യ​ത​യെ നേ​രി​ടാ​ന്‍ തീ​വ്ര വ​ര്‍​ഗീ​യ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജെ​പി​യെ നേ​രി​ടേ​ണ്ട​ത് അ​വ​രു​ടെ അ​ജ​ണ്ട സ്വീ​ക​രി​ച്ചാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​നി​താ മ​തി​ലി​നെ​തി​രാ​യ വി.​എ​സ്. അച്യു​താ​ന​ന്ദ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം. വി​എ​സി​നെ പോ​ലും ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി എ​ങ്ങ​നെ ജ​ന​ങ്ങ​ളെ കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വ​നി​താ മ​തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന പ​രി​പാ​ടി​യെ​ങ്കി​ല്‍ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണം. മ​തി​ല​ല്ല, വീ​ടാ​ണ് സം​സ്ഥാ​ന​ത്ത് പ​ണി​യേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.