വ്യോമസേനാ വിമാനം എഞ്ചിന്‍ തകരാറുമൂലം തിരിച്ചിറക്കി

ഡല്‍ഹി: പറക്കുന്നതിനിടെ വ്യോമസേനാ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി . ഹരിയാനയിെല അമ്പാല എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്ന ജഗ്വാര്‍ യുദ്ധവിമാനമാണ് പക്ഷിയിടിച്ചതോടെ തകരാറിലായത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.

പരീശീലന പറക്കലിനിടെയാണ് സംഭവം. എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്ന് പക്ഷി ഇടിച്ച് തകരുകയായിരുന്നു. തുടര്‍ന്ന് ഇന്ധനടാങ്കും പരീശീലനത്തിെന്റ ഭാഗമായി ഘടിപ്പിച്ചിരുന്ന 10 കിലോ ഭാരം വരുന്ന ബോംബും ഉപേക്ഷിച്ച പൈലറ്റ് വിമാനം സുരക്ഷിതമായി തിരിച്ചറക്കുകയായിരുന്നു.

വിമാനത്തില്‍ നിന്നും ഇന്‍ജക്റ്റ് ചെയ്ത ബോംബ് കണ്ടെടുത്തതായി അമ്പാല പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ രജനീഷ് കുമാര്‍ അറിയിച്ചു. വിമാനം അപകടത്തില്‍പെടാനുള്ള സാഹചര്യങ്ങള്‍ വ്യോമസേന അന്വേഷിക്കും.