വ്യാപാരത്തില്‍ സൗഹൃദമില്ലെന്ന് ട്രംപ്; യുഎസ് വ്യാപാര മുന്‍ഗണന പട്ടികയില്‍ നിന്ന് ഇന്ത്യ പുറത്ത്

ാഷിംങ്ടണ്‍: അമേരിക്കയുടെ വ്യാപാരമുന്‍ഗണനാ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ പുറത്താക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജൂണ്‍ അഞ്ചിനുശേഷം ഇന്ത്യ പട്ടികയിലുണ്ടാവില്ല.ഇന്ത്യയുമായുള്ള സൗഹൃദത്തെ വ്യാപാരവുമായി കൂട്ടിക്കുഴയ്ക്കണ്ട എന്നാണ് ട്രംപിന്റെ ന്യായീകരണം.

വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്ന  ‘ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറൻസസ്’ (ജി.എസ്.പി) പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നു ഇക്കഴിഞ്ഞ മാർച്ചിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ.

ഇന്ത്യയിൽ നിന്നു യു.എസ് ഇറക്കുമതി ചെയ്യുന്ന പല ഉത്പന്നങ്ങൾക്കും നികുതിയില്ല. എന്നാൽ, യു.എസിൽനിന്ന് ഇന്ത്യ വാങ്ങുന്ന പല ഉത്പന്നങ്ങൾക്കും 20 ശതമാനമാണു നികുതി. ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണു യു.എസ് നിലപാട്. അമേരിക്കയിലെ പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് ട്രംപ് ഭരണകൂടം തീരുമാനത്തിലെത്തിയതെന്നും വിവരമുണ്ട്.