വോട്ടെടുപ്പ് വെറും പ്രഹസനമെന്ന് ചന്ദ്രബാബു നായിഡു

അമാരാവതി: ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ആന്ധ്രയിലെ പോളിങ്ങില്‍ വോട്ടിങ് മെഷീനുകള്‍ വ്യപകമായി തകരാറിലായതിനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു.

ആന്ധ്രയില്‍ നടന്ന വോട്ടെടുപ്പ് വെറും പ്രഹസനമായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 175 അസംബ്ലി സീറ്റുകളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായ ആന്ധ്രാപ്രദേശില്‍ 3040 ശതമാനം ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്.

ഔദ്യോഗിക കണക്കനുസസരിച്ച്‌ 4,583 യന്ത്രങ്ങള്‍ വോട്ടെടുപ്പിനിടെ പ്രവര്‍ത്തനരഹിതമായെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രാപ്രദേശില്‍ പ്രശ്നരഹിത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് കമ്മിഷന്‍ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഇത്രയും നിരുത്തരവാദപരവും പ്രായോഗികബുദ്ധിയില്ലാത്തതുമായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതു വരെ രാജ്യത്തുണ്ടായിട്ടില്ലെന്നും നായിഡു പറഞ്ഞു