വോട്ടിനായി പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ അമിത് ഷാ മാപ്പ് പറയണം: മെഹ്ബൂബ മുഫ്തി

ജമ്മു: രാജ്യത്തൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ അമിത് ഷാ മാപ്പ് പറയണമെന്ന ആവശ്യവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്ത്.

വോട്ടിനായി അമിത് ഷാ ഉപയോഗിച്ച ഭാഷ ശരിയല്ലെന്നും ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്നും ജമ്മുകാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചത് രാജ്യം മതനിരപേക്ഷമായതിനാലാണെന്നും അമിത് ഷായുടെ പ്രസ്താവന രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നതാണെന്നും മെഹ്ബൂബ പറഞ്ഞു.

എല്ലാവരുടേതുമാണ് രാജ്യം. അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം, അവര്‍ വ്യക്തമാക്കി.

ബിജെപി അധികാരത്തില്‍ എത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് നടപ്പിലാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞിരുന്നത്.