വൈദികരുടെ സമര രീതികള്‍ സഭക്ക് ചേര്‍ന്നതല്ല, മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്ത്‌: ആലഞ്ചേരി

കൊച്ചി: വിമത വൈദികര്‍ക്കെതിരെ പ്രതികരണവുമായി സീറോ മലബാര്‍ സഭ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയെ ഓര്‍ത്താണ്‌ സമരം ചെയ്തവര്‍ക്ക് മറുപടി നല്‍കാത്തതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. കേരളാ കത്തോലിക്ക പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണു പോകും. വൈദികര്‍ ഉപയോഗിച്ച സമര രീതികള്‍ സഭക്ക് ചേര്‍ന്നതല്ല. ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളത്. പ്രതിഷേധിച്ച വൈദികരെ തള്ളികളയരുത്. ഇവരെ സിനഡ് തിരുത്തുമെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

സത്യവിരുദ്ധമായി താനൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ചിലര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ട് കഴിഞ്ഞു.മറ്റുള്ളവര്‍ക്ക് താമസിയാതെ ബോധ്യപ്പെടുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.