വെള്ളക്കരവും കൂട്ടിയേക്കും:കേരളത്തിന് ഇരുട്ടടി

തിരുവനന്തപുരം:സംസ്‌ഥാനത്തു വൈ​ദ്യു​തി ചാർജ് വർധിപ്പിച്ച തീരുമാനത്തിനെതിരായുള്ള പ്രതിഷേധങ്ങൾ ആളിക്കത്തവെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി.

ഇത്തവണ വെള്ളത്തിന്റെ ചാർജ് വർധിപ്പിക്കാനാണ് നീക്കം.വൈദ്യുതി ചാർജ് വർധന ജലവിതരണത്തെയും ബാധിക്കും എന്നുള്ളതിനാലാണ് ചാർജ് വർധിപ്പിക്കുന്നത്.അധിക ചിലവ് കണക്കാക്കിയതിനു ശേഷം ജനങ്ങളിൽ നിന്നും ഈടാക്കാനാണ് വാട്ടർ അതോരിറ്റിയുടെ നീക്കം.