വെല്‍ക്കം ടു ന്യൂയോര്‍ക്കിന്റെ ഗാനം പുറത്തിറങ്ങി

വെല്‍ക്കം ടു ന്യൂയോര്‍ക്കിന്റെ പുതിയ ഗാനം പുറത്തിറങ്ങി. സൊനാക്ഷി സിന്‍ഹയും സല്‍മാനും തമ്മിലുള്ള രംഗങ്ങളാണ് ഗാനത്തിലുള്ളത്.

സോനാക്ഷി സിന്‍ഹയും, ദില്‍ജിത് ദോസജനുനുമാണ്‌ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച ജീവിതം നയിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്ന രണ്ടുപേര്‍ ന്യൂയോര്‍ക്ക് നഗരത്തിലേയ്ക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുകയും. ആ യാത്ര അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൊനാക്ഷി ഒരു ഗുജറാത്തി ഫാഷന്‍ ഡിസൈനറായുടെ വേഷമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

ദില്‍ജിത് ദോസങ്, കരണ്‍ ജോഹര്‍, ബോമന്‍ ഇറാനി, ലാറ ദത്ത, റിതേഷ് ദേശ്മുഖ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ബാഹുബലിയിലെ ഭല്ലാല്‍ദേവന്‍ റാണ ദഗ്ഗുബട്ടിയും ചിത്രത്തില്‍ നിര്‍ണായകമായ വേഷം അവതരിപ്പിക്കുന്നുണ്ട്.

പൂജാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വഷു ഭഗാനാനിയാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഫെബ്രുവരി 23ന് പ്രദർശനത്തിനെത്തും.