വെയിലത്ത്‌ പണിയെടുപ്പിക്കുന്ന കമ്പനികളെ പൂട്ടിച്ച് ഖത്തർ

DOHA, QATAR – DECEMBER 30: Construction workers on Khalifa International Stadium ahead of the 2022 FIFA World Cup Qatar on December 30, 2015 in Doha, Qatar. (Photo by Warren Little/Getty Images)

ഖത്തര്‍: വേനല്‍കാലത്തെ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ലംഘിച്ചതിന് നിര്‍മ്മാണ,കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ നിന്നുള്ള 97 കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടിയുമായി ഖത്തര്‍.ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഖത്തറില്‍ വേനല്‍കാല ഉച്ച വിശ്രമനിയമം നടപ്പിലാക്കിയത്.

ഇതനുസരിച്ച്‌ രാവിലെ 11.30 മുതല്‍ ഉച്ച തിരിഞ്ഞ് 3 മണിവരെ തൊഴിലാളികളെ കൊണ്ട് പുറത്തുള്ള ജോലികള്‍ ചെയ്യിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമം ലംഘിച്ചുകൊണ്ട് ഉച്ച സമയത്തും തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.


മന്ത്രാലയത്തിന്‍റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഈ കമ്പനികളുടെ വര്‍ക്ക് സൈറ്റുകള്‍ നിശ്ചിത ദിവസത്തേക്ക് പൂട്ടിയിടാന്‍ മന്ത്രാലയം ഉത്തരവിട്ടു.മുഴുവന്‍ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.വരും ദിവസങ്ങളിൽ നിയോഗിക്കപ്പെട്ട ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.