വെജിറ്റബിൾ റൈസ്

ഫാസില മുസ്തഫ

ചേരുവകൾ

1.സവാള – 3 എണ്ണം
2.ക്യാരറ്റ് – 1എണ്ണം
3.ബീൻസ് – 5 എണ്ണം
4.ഉരുളകിഴങ്ങ് – 1എണ്ണം
5.കോളിഫ്ലവർ – കാൽ ഭാഗം
6.ഗ്രീൻപീസ്- അര കപ്പ്
7.തക്കാളി – 2എണ്ണം
8.മല്ലി, പുതിനയില
ഇഞ്ചി ,വെളുത്തുള്ളി മുളക് പേസ്റ്റ്
മഞ്ഞൾ പൊടി – അര സ് പൂൺ
9.കുരുമുളകുപൊടി -1tsp,
10.ഗരം മസാല 1 tsp
11.ഉപ്പ് – ആവശ്യത്തിന്
12. ഓയിൽ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെജിറ്റബിൾ കട്ട് ചെയ്ത് ഗ്രീൻ പീസ് ഇട്ട് വേവിച്ച വെക്കുക.
പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, മുളക് പേസ്റ്റ് എന്നിവ ചേർത്ത് അതിലേയ്ക്ക് തക്കാളിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേക്ക് പച്ചക്കറിയെല്ലാം ചേർത്ത് വഴറ്റി പൊടികളെല്ലാം ചേർക്കുക. മല്ലിയിലയും പുതിനയിലും ചേർത്ത് വാങ്ങി വെക്കുക.

ബസ്മതി അരി-മൂന്ന് കപ്പ്
അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. ശേഷം ഒരു പാത്രത്തിൽ അരിയേക്കാളും മൂന്നിരട്ടി വെള്ളമെടുത്തു ഉപ്പ് ഉണക്കനാരാങ്ങാ രണ്ട് സ്പൂൺ നെയ്യ് എന്നിവ ചേർത്ത് വേവിക്കുക. മുക്കാൽ വേവ് ആയാൽ അരിപ്പയിൽ ഊറ്റി എടുക്കുക. ശേഷം അരമണിക്കൂർ ചെറിയ തീയിൽ ദം ഇടുക.