വീ​രേ​ന്ദ്ര കു​മാ​ര്‍ പ്രോ​ടേം സ്പീ​ക്ക​ര്‍

ന്യൂ​ഡ​ല്‍​ഹി: വീ​രേ​ന്ദ്ര കു​മാ​ര്‍ എം​പി​യെ 17-ാം ലോ​ക്സ​ഭാ പ്രോ​ടേം സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള എം​പി​യാ​ണ് വീ​രേ​ന്ദ്ര കു​മാ​ര്‍. ഏ​ഴ് ത​വ​ണ​യാ​ണ് വീ​രേ​ന്ദ്ര കു​മാ​ര്‍ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

നാ​ല് ത​വ​ണ മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും മൂ​ന്ന് ത​വ​ണ തി​ക്കാം​ഗ​ഡ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​മാ​ണ് വീ​രേ​ന്ദ്ര കു​മാ​ര്‍ വി​ജ​യി​ച്ച​ത്.  ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഈ ​മാ​സം 17നാണ് ​ആ​രം​ഭി​ക്കുന്നത്.

ജൂ​ലൈ 26 വ​രെ​യാ​ണ് സ​മ്മേ​ള​നം . 19നാ​ണ് സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. 20ന് ​രാ​ഷ്ട്ര​പ​തി ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തും. ജൂ​ലൈ അ​ഞ്ചി​നാ​ണ് പൊ​തു ബ​ജ​റ്റ്.