വീറ്റ് ഫ്ളവർ കൊണ്ട് ബ്രഡ്

ഫാസില മുസ്തഫ

വീറ്റ് ഫ്ലവർ കൊണ്ട് എളുപ്പത്തിൽ ബ്രഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

1)ആട്ട പൊടി – രണ്ടര കപ്പ്
2)ഇൻസ്റ്റന്റ് യീസ്റ്റ് -2ടീസ്പൂൺ
3)മുട്ട -1എണ്ണം
4)ഉപ്പ് -ആവശ്യത്തിന്
5)പാൽ -1 കപ്പ് ചെറിയ ചൂടുപാൽ
6)പാൽപ്പൊടി -1സ്പൂൺ
7)തേൻ -1ടീസ്പൂൺ
8)പഞ്ചസാര -2ടീസ്പൂൺ
9)ഓയിൽ -കാൽ കപ്പ്
10)ബട്ടർ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

രണ്ട് കപ്പ് ആട്ട പൊടി, പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. അതിൽ മുട്ട, ഓയിൽ, ചെറു ചുടു പാൽ എന്നിവ ചേർത്തു 15 മിനിറ്റ് നന്നായി കുഴക്കണം. ബാക്കി വെച്ച അര കപ്പ് ആട്ടയും ഇതോടൊപ്പം ചേർത്ത് കുഴച്ച് ഓയിൽ തേച്ച പാത്രത്തിൽ ഇട്ട് മുകളിലും ഓയിൽ തടവി ഒരു മണിക്കൂറോളം വയ്ക്കുക. ശേഷം വീണ്ടും കുഴച്ച്‌ അരമണിക്കൂർ കഴിഞ്ഞ് ബട്ടർ തടവി ലോ ഷെയ്പ്പിൽ വച്ച് മുകളിൽ മുട്ട തടവി 180 ഡിഗ്രി 20 മിനിറ്റ് ബേക്ക്‌ ചെയ്യുക.