വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ മടവൂരില്‍ പണിതുകൊണ്ടിരിക്കുന്ന വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കൊടുവഴന്നൂര്‍ സ്വദേശി തങ്കന്‍ ആണ് മരിച്ചത.് പരുക്കേറ്റ ഒരാളിന്റെ നില ഗുരുതരമാണ്. വീടിന് മുന്നിലുളള ആര്‍ച്ചിന്റെ രണ്ടാം നിലയിടിഞ്ഞുവീണാണ് അപകടം. വീട്ടിലുണ്ടായിരുന്നു രണ്ട് നിര്‍മാണത്തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.