വി.പി സത്യനായി ജയസൂര്യ; ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്തുവന്നു

ഫുട്‌ബോള്‍ ഇതിഹാസം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ക്യാപ്റ്റന്റെ ട്രെയിലര്‍ പുറത്തുവന്നു.
ചിത്രത്തിന്റെ ട്രെയിലര്‍ ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ക്യാപ്റ്റൻ  പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അനു സിതാര, നിര്‍മല്‍ പാലാഴി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.