വിശ്രുത ചലച്ചിത്രകാരൻ ഫ്രാങ്കോ സെഫിറെല്ലി അന്തരിച്ചു

ഷേക്‌സ്‌പിയർ നാടകങ്ങൾക്ക് ദൃശ്യാവിഷ്‌കാരം നൽകിയും അമേരിക്കൻ ഓപെറ രംഗത്തും ടെലിവിഷൻ രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ  നിറസാന്നിധ്യമായി നിന്ന ഫ്രാങ്കോ സെഫിറെല്ലി അന്തരിച്ചു. 96 വയസ്സായിരുന്നു.


1968ൽ പുറത്തിറങ്ങിയ ‘റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ചിത്രമാണ് സെഫിറെല്ലിക്ക് ചലച്ചിത്രകാരൻ എന്ന നിലയിൽ ലബ്ധപ്രതിഷ്ഠനാക്കിയത്. തൊട്ട് മുൻപത്തെ വർഷം എലിസബത്ത് ടെയ്‌ലറും റിച്ചാർഡ് ബർട്ടനും അഭിനയിച്ച്  പ്രദർശനത്തിനെത്തിയ ‘ടെയ്മിങ് ഓഫ് ദി ഷ്രൂ’ എന്ന ചിത്രമാണ് ഷേക്‌സ്‌പീരിയൻ കോമഡികളുടെ ഏറ്റവും മികച്ച ദൃശ്യാവിഷ്ക്കാരമായി കരുതപ്പെടുന്നത്.


‘ലാ ട്രാവിയറ്റ’, ‘ഒഥെല്ലോ’ എന്നീ ഓപെറകൾ നിരൂപകപ്രശംസ പിടിച്ചുപറ്റിയ സെഫിറെല്ലിയുടെ സർഗാത്മക സൃഷ്ടികളാണ്. ‘ജീസസ് ഓഫ് നാസറെത്ത്’ എന്ന ബ്രിട്ടീഷ് ടിവി സീരിയൽ സെഫെറില്ലിയെ ടിവി രംഗത്തും ശ്രദ്ധേയനാക്കി.