വിവിധ ബാങ്കുകളിലെ സ്‌പെഷ്യലിസ്റ്റ്‌ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ദേന ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, യുസിഒ ബാങ്ക്, യൂണിയർ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് ബാങ്കുകളിലെ 1599 ഒഴിവുകളിലേക്കാണ് നിയമനം.

ഐടി ഓഫീസർ(സ്കെയിൽ വൺ) 219, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ (സ്കെയിൽ വൺ) 853, രാജഭാഷ അധികാരി (സ്കെയിൽ വൺ) 69, ലോ ഓഫീസർ (സ്കെയിൽ വൺ) 75, എച്ച്ആർ/പേഴ്സണൽ ഓഫീസർ (സ്കെയിൽ വൺ) 81, മാർക്കറ്റിങ് ഓഫീസർ (സ്കെയിൽ വൺ) 302 എന്നിങ്ങനെയാണ് ഒഴിവ്.  യോഗ്യത ഐടി ഓഫീസർ: കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വിഷയത്തിൽ നാല് വർഷ് എൻജിനിയറിങ് ബിരുദം അല്ലെങ്കിൽബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിഒഇഎസിസി ബി ലെവലും ബിരുദവും.

അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ യോഗ്യത അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ആനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ഡെയ്റി സയൻസ്/ ഫിഷറി സയൻസ്/പിസികൾച്ചർ/അഗ്രി മാർക്കറ്റിങ് ആൻഡ് കോ ഓപറേഷൻ/ കോ‐ഓപറേഷൻ ആൻഡ് ബാങ്കിങ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രികൾച്ചറൽബയോടെക്നോളജി/ ഫുഡ് സയൻസ്/അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റ്/ ഫുഡ്ടെക്നോളജി/ ഡെയ്റി ടെക്നോളജി/ അഗ്രികൾച്ചറൽ എൻജിനിയറിങ്/ സെറികൾച്ചർ വിഷയത്തിൽ നാല് വർഷ ബിരുദം. രാജഭാഷ അധികാരിക്ക് ഹിന്ദിയിൽ ബിരുദാനന്തരബിരുദം, ബിരുദതലത്തിൽ ഇംഗ്ലീഷ് വിഷയമായി പഠിക്കണം./സംസ്കൃതത്തിൽ ബിരുദാനന്തരബിരുദം, ബിരുദതലത്തിൽ ഇംഗ്ലീഷ് ഹിന്ദിയും വിഷയമായി പഠിക്കണം.

ലോ ഓഫീസർ യോഗ്യത എൽഎൽബി, അഡ്വക്കേറ്റായി എൻറോൾ ചെയ്യണം. എച്ച്ആർ/പേഴ്സണൽ ഓഫീസർ യോഗ്യത ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ രണ്ട്വർഷ ബിരുദാനന്തരബിരുദം/ഡിപ്ലോമ(പേഴസണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/എച്ച്ആർ/എച്ച്ആർഡി/ സോഷ്യൽവർക്ക്/ലേബർ ലോ). മാർക്കറ്റിങ് ഓഫീസർ യോഗ്യത ബിരുദവും രണ്ട്വർഷഫുൾടൈം എംഎംഎസ്(മാർക്കറ്റിങ്)/എംബിഎ(മാർക്കറ്റിങ്)/പിജിഡിബിഎ/പിജിഡിബിഎം/പിജിപിഎം/ പിജിഡിഎം(മാർക്കറ്റിങ്). എല്ലാ തസ്തികകളിലും പ്രായം 20‐30. 2018 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽവച്ചാണ് പരീക്ഷ. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലായിരിക്കും പരീക്ഷ. നവംബർ ആറ് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. അവസാന തിയതി നവംബർ 26. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്ക് നൂറു രൂപ മാത്രം. വിശദവിവരം website ൽ ലഭിക്കും.