വിവാഹപന്തലില്‍ ട്രക്ക് ഇടിച്ചു കയറി; കുട്ടികള്‍ ഉള്‍പ്പെടെ എട്ടു മരണം

ലഖിസരായ: ലഖിസരായയിലെ ഹല്‍സിയില്‍ വിവാഹ പന്തലിലേക്ക് ട്രക്ക് ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം.

വിവാഹ വീട്ടില്‍ ആഘോഷം നടക്കുമ്പോഴാണ് ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. വഴിയരികിലെ വേദിയിലാണ് ആഘോഷപരിപാടികള്‍ നടന്നത്. അപകട ശേഷം ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.