വിവാഹം നിശ്ചയിച്ചിരുന്ന മകള്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സംശയിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തി

Corpse

ആഗ്ര: വിവാഹം നിശ്ചയിച്ചിരുന്ന മകള്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സംശയിച്ചു അച്ഛൻ മകളെ കൊലപ്പെടുത്തി.മറ്റൊരു യുവാവുമായി യുവതി ഫോട്ടോയെടുത്തിരുന്നു ഇതിനാൽ മകള്‍ പ്രണയത്തിലാണെന്ന സംശയത്തെ തുടര്‍ന്നാണ് 16കാരിയാണ് കൊലപ്പെടുത്തിയത്.

ആഗ്രയ്‌ക്കടുത്തുള്ള പാടിയാലി എന്ന ഗ്രാമത്തിലാണ് സംഭവം.യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വര്‍ഷം വിവാഹം നിശ്ചയിച്ചിരുന്ന മകള്‍ പ്രണയത്തിലാണെന്ന് കരുതിയ പിതാവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മരിച്ച മകളെ കൂടാതെ പ്രതിക്ക് നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്