വിവാഹം നടക്കേണ്ട സമയത്തു നടക്കും-രാഹുല്‍ ഗാന്ധി

യു എ ഇ : നരേന്ദ്ര മോദി അവിവാഹിതനായതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണോ താങ്കളും അവിവാഹിതനായിരിക്കുന്നത് എന്ന ചോദ്യത്തിനു മോദി വിവാഹിതനാണെന്നും താന്‍ വിധിയില്‍ വിശ്വസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വിവാഹം നടക്കേണ്ട സമയത്തു നടക്കും.ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്.
വ്യാജ വാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണങ്ങളും തമാശയായേ കാണാറൂള്ളു മോദിയും കൂട്ടരും ഇങ്ങനെ ചെയ്യുന്നതു കൊണ്ടു പലതും പഠിച്ചെന്നും അതുകൊണ്ട് അദ്ദേഹത്തെ ഗുരുവായി കാണുന്നതായും രാഹുല്‍ പറഞ്ഞു. താനൊരിക്കലും മോദിയെ വ്യക്തിപരമായി അപമാനിച്ചു സംസാരിച്ചിട്ടില്ലെന്നു പറഞ്ഞ രാഹുല്‍ പക്ഷേ മറുപക്ഷത്തു നിന്ന് അങ്ങനെയല്ലെന്നും ചൂണ്ടിക്കാട്ടി.