വിവാദ പരാമര്‍ശം: രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടതാകാം; പി​ന്തു​ണ​ച്ച്‌ പ്ര​കാ​ശ് രാ​ജ്

ന്യൂഡല്‍ഹി : പ്രതിരോധമന്ത്രി നിർമലാ സീതാരാമനെതിരെ അപകീർത്തികരമായ പരാമർശം ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍​ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച്‌ ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ പ്ര​കാ​ശ് രാ​ജ് പാ​ര്‍​ട്ടി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റെ നി​യ​മി​ച്ച വ്യ​ക്തി​യാ​ണ് രാ​ഹു​ലെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു‍. എ​ന്തി​നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ക്കു​ക​ളെ ഒ​രു രീ​തി​യി​ല്‍ മാ​ത്രം നോ​ക്കി കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. റ​ഫാ​ല്‍ വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യാ​തി​രു​ന്ന​താ​ണ് വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും പ്ര​കാ​ശ് രാ​ജ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

റ​ഫാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​തെ മാ​റി നി​ന്ന പ്ര​ധാ​ന​മ​ന്ത്രി, പ​ക​രം പ്ര​തി​രോ​ധ മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​നെ അ​യ​ച്ച​തി​നെ പ​രി​ഹ​സി​ച്ച്‌ രാ​ഹു​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.