വിരമിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച്‌ ടിന്റു ലൂക്ക

കോഴിക്കോട്: അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച്‌ ടിന്റു ലൂക്ക. ടിന്റു ട്രാക്കിനോട് വിട പറഞ്ഞതായി ഫെയ്സ്ബുക്കില്‍ കുറിപ്പ് വന്നിരുന്നു. ഇക്കാര്യമാണ് നിഷേധിച്ചത്. ആരാധകര്‍ തയ്യാറാക്കിയ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് കളം വിടുന്നതായുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഈ കുറിപ്പുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ടിന്റു വ്യക്തമാക്കി. അത്‌ലറ്റിക്‌സിലെ ഭാവി പരിപാടികളെ കുറിച്ച്‌ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പൂര്‍ത്തിയാക്കാനാകാതെ പോയ 2017ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിനു ശേഷം ടിന്റുവിന് ട്രാക്കിലിറങ്ങാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. അതിനിടെ കാല് വേദനയെ തുടര്‍ന്നു 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നിന്നും അവര്‍ പിന്‍മാറിയിരുന്നു. നിലവില്‍ സേലത്തെ റെയില്‍വേ ഡിവിഷനല്‍ മാനേജരുടെ ഓഫീസില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുള്ള ഓഫീസറാണ് ടിന്റു ലൂക്ക