വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് ധോണിയോട് ലത മങ്കേഷ്‌കർ

വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് മഹേന്ദ്ര സിംഗ് ധോണിയോട് ഗായിക ലത മങ്കേഷ്‌കർ.ഈ ലോകകപ്പോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ ഇത് സംബന്ധിച്ച് മറ്റ് സ്‌ഥിരീകരണം ഒന്നും തന്നെ ധോണിയുടെയോ ബി സി സി ഐ യുടെ ഭാഗത്തു നിന്നോ ഉണ്ടായിരുന്നില്ല.

ഇന്നലെ ന്യൂസീലൻഡുമായി സെമിയിൽ പരാജയപ്പെട്ടിരുന്ന ഇന്ത്യൻ ടീമിനെതിരെയും,ധോണിക്ക് എതിരെയും ഒരു വിഭാഗം ആരാധകർ തിരിഞ്ഞിരുന്നു.നിർണായക ഘട്ടത്തിൽ ധോണിയുടെ മെല്ലെപ്പോക്ക് ടീമിനെ തോൽവിയിലേക്ക് നയിച്ചുവെന്ന വ്യാപക ആരോപണമുണ്ടായിരുന്നു.

ഇതേ തുടർന്ന് ധോണി വിരമിക്കുന്നുവെന്ന വാർത്ത വീണ്ടും വന്നിരുന്നു.ധോണിയെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ടെന്നും,വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് ലത മങ്കേഷ്‌കർ ട്വിറ്ററില്‍ കുറിച്ചു.