വിപ്ലവവും ആക്ഷനും; ‘പരോളി’ന്റെ ടീസര്‍ പുറത്തുവന്നു

ശരത്ത് സന്ദിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന പരോളിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്.

 

വിപ്ലവവും, ആക്ഷനും, കുടുംബ രംഗങ്ങളും കോര്‍ത്തിണക്കിയതാണ് ടീസര്‍. കര്‍ഷകനായ കമ്യൂണിസ്റ്റ് അലക്‌സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ആന്‍റണി ഡിക്രൂസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇനിയയും മിയയുമാണ് നായികമാര്‍. അലന്‍സിയര്‍, തെലുങ്ക് നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.