വിപണി പിടിച്ചെടുക്കാൻ എം ജി ഹെക്ടർ എത്തുന്നു .. വില 12 .18 ലക്ഷം

ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന ആദ്യ കണക്ടഡ് എസ്‌യുവിയായ എംജി ഹെക്ടറിന്റെ വില കമ്ബനി വെളിപ്പെടുത്തി. 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

വാഹനങ്ങള്‍ നിരത്തിലെത്തിക്കുന്നതിനായി രാജ്യത്തുടനീളം 120 ഡീലര്‍ഷിപ്പുകളാണ് എംജി മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ളത്. നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ മാസത്തോടെ ഇത് 250 എണ്ണമാക്കി ഉയര്‍ത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളാണ് കണക്ടഡ് എസ്യുവിയായ ഹെക്ടറിനുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപാസ് എന്നീ വാഹനങ്ങളുമായാണ് ഹെക്ടര്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍, വിലയില്‍ ഈ വാഹനങ്ങള്‍ക്ക് പിന്നാലാണ് ഹെക്ടര്‍. ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന പ്രത്യേകതയോടെയാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്.