വിനോദ നികുതിയിളവ് ; ഉറപ്പ് ലഭിച്ചെന്ന് ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി : കേരളാ ബജറ്റില്‍ 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഭാരവാഹിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍.

മുഖ്യമന്ത്രിയുമായി സിനിമാ മേഖയിലെ വിവിധ സംഘടനാ ഭാരവാഹികളും നടന്മാരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പിച്ചത്. സിനിമ ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തിയത് സിനിമാവ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജി.എസ്.ടി നിലനില്‍ക്കെ ഇരട്ടനികുതി ഏര്‍പ്പെടുത്തുന്നത് നീതീകരിക്കിനാകില്ലെന്നതാണ് വിവിധ സിനിമാസംഘടനകളുടെ പക്ഷം.