വിദ്യാർഥിനിയുടെ ചികിത്സക്ക്  സ്കൂൾ അധികൃതർ പണം പിരിച്ചു പോക്കറ്റിലിട്ടു; അന്വേഷണത്തിന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട് : വൃക്ക രോഗം ബാധിച്ച് മരിച്ച വിദ്യാർത്ഥിനിയുടെ ചികിത്സാർത്ഥം സ്കൂൾ അധികൃതർ പിരിച്ച തുക കുട്ടിയുടെ കുടുംബത്തിന്  നൽകിയില്ലെന്ന പരാതിയെ കുറിച്ച്  അന്വേഷിക്കാൻ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു . 

ചാലപ്പുറം ഗവ. ഗണപത് മോഡൽ ഹയർ സെക്കന്ററി സ്കൂളിനെതിരെ അന്വേഷണം നടത്താനാണ്  ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടത്. വിദ്യാഭ്യാസ ഉപഡയറക്ടർ,ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂലൈ 17 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ  നടക്കുന്ന സിറ്റിംഗിൽ  പരിഗണിക്കും.

അടുത്ത സമയം വിരമിച്ച ഹെഡ്മിസ്ട്രസ് ഉൾപ്പെടെ സ്കൂളിലുള്ള എല്ലാ അധ്യാപകരിൽ നിന്നും വിശദീകരണം വാങ്ങി കമ്മീഷന് സമർപ്പിക്കണമെന്നും  വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകി . 

ബേപ്പൂർ കോട്ടപറമ്പ് സ്വദേശിനി സൈനബ നൽകിയ പരാതിയിലാണ് നടപടി. സൈനബയുടെ മകൾ നേഹയാണ് മരിച്ചത്. ഗവ.അച്ചുതൻ ഗേൾസ് സ്കൂളിലും ഗവ. ഗണപത് സ്കൂളിലും നേഹ പഠിച്ചിരുന്നു. നിർദ്ധനയായ നേഹക്ക് വ്യക്ക മാറ്റി  വയ്ക്കാൻ  ഇരു സ്കൂളുകളും പണം പിരിച്ചതായി പരാതിയിൽ പറയുന്നു . ഇതിൽ അച്ചുതൻ സ്കൂൾ നേഹക്ക് ധനസഹായം കൈമാറി. എന്നാൽ ഗണപത് സ്കൂൾ ധനസഹായം കൈമാറിയില്ലെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. പണം പിരിച്ച വിവരം അറിയുന്ന പി ടി എ അംഗം കോഴിക്കോട് ജില്ലാ കളക്ടർക്ക് പരാതി നൽകി. ധനസഹായം കുടുംബത്തിന് നൽകണമെന്ന് വിദ്യാഭ്യാസ ഉപഡയാക്ടർ സ്കൂൾ അധിക്യതർക്ക്  നിർദ്ദേശം നൽകിയിരുന്നു. 

പണം പിരിച്ചിട്ടുണ്ടെങ്കിൽ തുക കൈമാറണമെന്നാണ് അമ്മയുടെ ആവശ്യം. അമ്മയാണ് മകൾക്ക് വ്യക്ക നൽകിയത്. പക്ഷേ ശസ്ത്രക്രിയക്കിടയിൽ കുട്ടി  മരിച്ചു. ലക്ഷങ്ങൾ ഇതിനായി ചെലവായി.  97,000 രൂപയാണ് കുട്ടിക്ക് വേണ്ടിക്ക് പിരിച്ചതെന്ന് രേഖകളിൽ നിന്നും