വിദ്യാലയങ്ങൾ വിദ്യാർത്ഥികളുടെ വളർച്ചയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: വിദ്യാലയങ്ങൾ വിദ്യാർത്ഥികളുടെ വളർച്ചയ്ക് പ്രഥമ പരിഗണന നൽകണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.

പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപെട്ടെന്ന ആരോപണങ്ങളിൽ വിശദീകരണം നല്‍കാന്‍ തിങ്കളാഴ്ച കാണണമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീറിനെ ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

ക്യാമ്പസുകളിൽ സമാധാനം ഉണ്ടാകണമെങ്കിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഒരു പരിഹാരത്തില്‍ എത്തണം.യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പറഞ്ഞത്. ഉന്നതനിലാവാരമുള്ള വിദ്യാലയങ്ങളില്‍ സമാധാനാന്തരീക്ഷം ഉണ്ടായിരിക്കണ്ടത്അത്യാവശ്യമാണ്. കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.