വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ ചാടി; ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ തുടങ്ങി

കോഴിക്കോട് : കോഴിക്കോട് വിദ്യാര്‍ത്ഥിനി ചാലിയാര്‍ പുഴയില്‍ ചാടി. പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നാണ് താഴേക്ക് ചാടിയത്. ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ്ങ് സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുന്നത് കണ്ട ലോറി ഡ്രൈവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

പുഴയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചത്.