വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജിവെച്ചു

കൊല്ലം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ രാജിവെച്ചു. പ്രിന്‍സിപ്പാള്‍ ജോണാണ് രാജിവെച്ചത്. നേരത്തെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത സംഭവത്തില്‍ കുറ്റക്കാരനായ പ്രിൻസിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചിരുന്നു.

അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് സ്വീകരിച്ചിരുന്നത്.