വിദ്യാര്‍ത്ഥികള്‍ രൂപകല്‍പന ചെയ്ത ഉപഗ്രഹം; ക​ലാം​സാ​റ്റ് ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍

ബെംഗളൂരു: വിദ്യാര്‍ത്ഥി​ക​ള്‍ നി​ര്‍​മി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം​കു​റ​ഞ്ഞ ഉ​പ​ഗ്ര​ഹം ക​ലാം​സാ​റ്റ് ഐ​എ​സ്‌ആ​ര്‍​ഒ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. സൈ​നി​കാ​വ​ശ്യ​ത്തി​നാ​യി നി​ര്‍​മി​ച്ച ഇ​മേ​ജിം​ഗ് ഉ​പ​ഗ്ര​ഹം മൈ​ക്രോ​സാ​റ്റ് ആ​റി​നൊ​പ്പ​മാ​ണ് പി​എ​സ്‌എ​ല്‍​വി സി-44 ​റോ​ക്ക​റ്റി​ല്‍ ക​ലാംസാ​റ്റ് പ​റ​ന്നു​യ​ര്‍​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11.37-ന് ​ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ഒ​ന്നാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍​നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.

ചെ​ന്നൈ​യി​ലെ ‘സ്പേ​സ് കി​ഡ്സ്’ എ​ന്ന സ്വ​കാ​ര്യ കൂ​ട്ടാ​യ്മ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച ഉ​പ​ഗ്ര​ഹ​മാ​ണ് ക​ലാംസാ​റ്റ്. മു​ന്‍ രാ​ഷ്ട്ര​പ​തി​യും ശാ​സ്ത്ര​ജ്ഞ​നു​മാ​യി​രു​ന്ന എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാ​മി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന് ക​ലാം​സാ​റ്റ് എ​ന്നു പേ​ര് ന​ല്‍​കി​യ​ത്. 12 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കു​ഞ്ഞ​ന്‍ ഉ​പ​ഗ്ര​ഹ​ത്തി​ന് 1.26 കി​ലോ മാ​ത്ര​മാ​ണ് ഭാ​രം. ഈ ​ഉ​പ​ഗ്ര​ഹം സൗ​ജ​ന്യ​മാ​യാ​ണ് ഐ​എ​സ്‌ആ​ര്‍​ഒ വി​ക്ഷേ​പി​ച്ച​ത്. പ്ര​തി​രോ​ധ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​പ​ഗ്ര​ഹ​മാ​ണ് മൈ​ക്രാ​സോ​റ്റ്-​ആ​ര്‍.

റോ​ക്ക​റ്റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളെ ബ​ഹി​രാ​കാ​ശ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ​രീ​ക്ഷ​ണം കൂ​ടി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ക്ഷേ​പ​ണ​ത്തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി വി​ക്ഷേ​പ​ണ റോ​ക്ക​റ്റി​ന്‍റെ ഓ​രോ ഘ​ട്ട​വും വേ​ര്‍​പെ​ട്ടു ഭൂ​മി​യി​ല്‍ ത​ന്നെ തി​രി​ച്ചു പ​തി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഉ​പ​ഗ്ര​ഹ​ത്തെ അ​തി​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച ശേ​ഷം നാ​ലാം ഘ​ട്ടം തി​രി​കെ പ​തി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത.