വിദ്യാര്‍ത്ഥികളെ ഇരയാക്കി മണിചെയിന്‍ തട്ടിപ്പ്; കര്‍ശനമായി നേരിടുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ഇരയാക്കി മണിചെയിന്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ തട്ടിപ്പ് രീതിയാണിതെന്നും കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മണിചെയിന്‍ തട്ടിപ്പുകള്‍ തടയാന്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പൊലീസ് ജാഗ്രതാ പാലിക്കും. തട്ടിപ്പ് സംഘങ്ങളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കും ആവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മോന്‍സ് ജോസഫിന്‍റെ അടിയന്തര ചോദ്യത്തിന് സഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.