വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എക്സ് കേഡര്‍ ആക്കിയാല്‍ അന്വേഷണങ്ങള്‍ക്ക് കൂച്ചുവിലങ്ങ്‌ വീഴുമോ?

എം.മനോജ്‌ കുമാര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എക്സ് കേഡര്‍ ആക്കിയാല്‍ അന്വേഷണങ്ങള്‍ക്ക് കൂച്ചുവിലങ്ങ്‌ വീഴുമോ? വിജിലന്‍സ് ഡയറക്ടര്‍ പദവി എക്സ് കേഡര്‍
ആക്കാനുള്ള തീരുമാനത്തിനെതിരെ
ശക്തമായ രീതിയിലാണ്‌ ഡിജിപി ജേക്കബ് തോമസ്‌ പ്രതികരിച്ചത്.

ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപി തസ്തിക തന്നെ വേണം. അല്ലെങ്കില്‍ അന്വേഷണത്തിനു പരിമിതികള്‍ വരും – ജേക്കബ് തോമസ്‌ പറഞ്ഞു. എന്നാല്‍ ഈ വാദം തള്ളിയ സര്‍ക്കാര്‍ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ത​​​സ്തി​​​ക, കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​യി​​​ൽനി​​​ന്ന് എ​​​ക്സ് കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര പേ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു ക​​​ത്തു ന​​​ല്കി.

കേഡര്‍ തസ്തിക എക്സ് കേഡര്‍ ആക്കിയാല്‍ ജേക്കബ് തോമസ്‌ പറയുന്നതുപോലെ അന്വേഷണത്തിനു കൂച്ചുവിലങ്ങ്‌ വീഴുമോ? ഇല്ലെന്നു ഉന്നത ഐപിഎസ് ഓഫീസര്‍മാര്‍ 24 കേരളയോട് പറഞ്ഞു.

റാങ്ക് ഒരിക്കലും അന്വേഷണത്തിനു പ്രതിബന്ധമാകുന്നില്ല. റാങ്കും അന്വേഷണവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ കേഡര്‍ തസ്തിക എക്സ് കേഡര്‍ ആക്കിയാല്‍ അന്വേഷണത്തിനു ഒരിക്കലും പ്രതിബന്ധമാകില്ല – ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിജിലന്‍സ് തസ്തിക എക്സ് കേഡര്‍ ആക്കുമ്പോള്‍ സ്വതന്ത്ര ചുമതല നല്‍കിയാല്‍ മാത്രം മതി. ഒരു ആരോപണം വന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ആര്‍ക്കെതിരെ വേണമെങ്കിലും അന്വേഷണം നടത്താം. അതിനു നിയമപരമായി ഒരു തടസവും
നിലവിലില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഏത് ഉന്നതനാണെങ്കിലും വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിക്ക് നടപടി സ്വീകരിക്കാം.

വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് വേണ്ട. മ്യൂസിയം എസ്ഐയുടെ റിപ്പോര്‍ട്ട് മതി. ഒരാളെ ചീഫ് സെക്രട്ടറിക്ക് സര്‍വീസില്‍ നിന്നും സസ്‌പെന്റ്‌ ചെയ്യാം. മാറ്റി നിര്‍ത്താം. തസ്തിക ഒരിക്കലും അന്വേഷണത്തെ സ്വാധീനിക്കുകയോ അന്വേഷണത്തിനു മൂക്ക് കയറിടുകയോ ചെയ്യുന്നില്ല.

ജേക്കബ് തോമസ്‌ പറയുന്നതുപോലെ വിജിലന്‍സ് ഡയറക്ടര്‍ തസ്തിക കേഡര്‍ തസ്തിക ആയിരുന്നില്ല. അത് ഡിഐജി റാങ്ക് ആയിരുന്നു. അതായത് ഇരുപതാം നൂറ്റാണ്ട് മൊത്തം വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കിലുള്ള കേഡര്‍ തസ്തികയേ ആയിരുന്നില്ല. ഈ  തസ്തിക എഡിജിപി റാങ്കില്‍ കേഡര്‍ ആയിരുന്നു. 2001നു ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കില്‍ കേഡര്‍ ആയത്.

ഇതേ കാലയളവില്‍ തന്നെയാണ് ട്രാന്‍സ്പോര്‍ട്ട്‌ കമ്മിഷണര്‍ തസ്തിക കേഡര്‍ തസ്തിക ആകുന്നതും. അതുവരെ ട്രാന്‍സ്പോര്‍ട്ട്‌ കമ്മിഷണറുടേത്‌ കേഡര്‍ തസ്തിക ആയിരുന്നില്ല. പിന്നീട് ഈ തസ്തിക എഡിജിപി റാങ്കില്‍ കേഡര്‍ ആക്കി മാറ്റുകയായിരുന്നു.

കേഡര്‍ തസ്തിക എക്സ് കേഡര്‍ ആക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വേണം. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. ഏത് തസ്തികയും കേഡര്‍ ആക്കാനും ഡീ കാഡര്‍ ആക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനം മാത്രം വന്നാല്‍ മതി. കേഡര്‍ തസ്തിക ഉടനടി തന്നെ സര്‍ക്കാരിനു എക്സ് കേഡര്‍ ആക്കാം.

ആറുമാസത്തിനകം കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയാല്‍ മതി.  ഇപ്പോള്‍ കേഡര്‍ തസ്തിക എക്സ് കേഡര്‍ ആക്കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയച്ചത് ഇതേ നടപടികളുടെ ഭാഗമാണ് – ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍
ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് ഡയറക്ടര്‍ പദവി എക്സ് കേഡര്‍ ആക്കാന്‍ കത്തയച്ച സര്‍ക്കാര്‍ ഇതിനൊപ്പം അഗ്നിശമന സേനാ മേധാവിയുടെ തസ്തിക കേഡര്‍ ആക്കി മാറ്റാനും കേന്ദ്രത്തിനോട് അനുമതി തേടിയിട്ടുണ്ട്. എല്ലാം സര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യം തന്നെയാണ്.