വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് അമലാ പോള്‍

വിജയ് സേതുപതി നായകനായ ചിത്രത്തില്‍നിന്ന് തന്നെ പുറത്താക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് നടി അമല പോള്‍. താന്‍ സഹകരിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് സിനിമയില്‍ നിന്ന് പുറത്താക്കിയതെന്ന് അമല പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ നടപടി ശരിയല്ലെന്നും അമല കൂട്ടിച്ചേര്‍ത്തു.

വി എസ് പി 33 എന്ന ചിത്രത്തില്‍ അമലാ പോളിനെയായിരുന്നു ആദ്യം നായികയാക്കിയത്. എന്നാല്‍ മേഘ്‌ന ആകാശ് ആണ് നായിക എന്നാണ് പുതിയ വാര്‍ത്ത. അമലയുടെ പുതിയ ചിത്രം ആടെയുടെ ടീസര്‍ കണ്ടതാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.