‘വിജയ് സൂപ്പർ മനുഷ്യനും നടനും’; സിദ്ദിഖിന് മറുപടിയുമായി ഹരീഷ് പേരടി

തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്ന നടന്‍ സിദ്ദിഖിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി ഹരീഷ് പേരടി. ‘വിജയ് സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്’– ഹരീഷ് പേരടി കുറിച്ചു.

‘മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. എന്നാൽ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’ എന്നായിരുന്നു അഭിമുഖത്തിലെ സിദ്ദിഖിന്റെ വാക്കുകള്‍.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ… സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ് …