വിജയ് ദേവരകൊണ്ടയെ ബോളിവുഡിലേക്ക് വിളിച്ച് കരൺ ; തൽക്കാലം ഇല്ലെന്ന് താരം

വിജയ് ദേവരകൊണ്ടയുടേതായി തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കാവകാശം അടുത്തിടെയാണ് വിറ്റുപോയത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹറാണ് ഡിയര്‍ കോമ്രേഡ് റീമേക്കാവകാശം സ്വന്തമാക്കിയിരുന്നത്.

ആറ് കോടി രൂപയ്ക്കായിരുന്നു സംവിധായകന്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരുന്നത്. റീമേക്ക് അവകാശം സ്വന്തമാക്കിയതിന് പിന്നാലെ ഹിന്ദി പതിപ്പില്‍ നായകനാവാന്‍ വിജയ് ദേവരകൊണ്ടയെ കരണ്‍ ജോഹര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ 40 കോടി രൂപയാണ് നടന് വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ ഓഫര്‍ വിജയ് ദേവരകൊണ്ട നിരസിക്കുകയായിരുന്നു. മുംബൈ മിററാണ് ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍പ് അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങില്‍ അഭിനയിക്കാനും വിജയ് ദേവരകൊണ്ടയ്ക്ക് ക്ഷണം വന്നിരുന്നു. എന്നാല്‍ അതും നടന്‍ വേണ്ടെന്നു വെച്ചിരുന്നു. ഭരത് കമ്മയായിരുന്നു വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരുന്നത്.