വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം: എ.കെ ബാലന്‍

തി​രു​വ​ന​ന്ത​പു​രം:  യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന് മന്ത്രി എ.കെ ബാലന്‍. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും വിഭാഗീയ പ്രവർത്തനം തോൽവിക്ക് കാരണമായെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് പരാതി പറഞ്ഞിട്ടില്ലെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു. 

അതേസമയം എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരായ പരാതിയില്‍ വനിത കമ്മിഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂര്‍ നിയുക്ത എം.പി. രമ്യ ഹരിദാസ് പറഞ്ഞു. തന്നെ വിളിക്കാന്‍ പോലും കമ്മിഷന്‍ തയ്യാറായില്ലെന്നും പ്രമുഖ മാധ്യമത്തിനനുവധിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

വിജയരാഘവനെതിരായ പൊലീസ് പരാതിയില്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് മുന്നോട്ടുപോകുമെന്നും രമ്യ വ്യക്തമാക്കി.