വിജയരാഘവനെതിരായ പരാതി: വനിതാ കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ്

കൊച്ചി: സിപിഎം നേതാവ് എ. വിജയരാഘവനെതിരായ പരാതിയിൽ വനിതാ കമ്മിഷനിൽനിന്നു നീതി ലഭിച്ചില്ലെന്ന് ആലത്തൂര്‍ നിയുക്ത എം.പി. രമ്യ ഹരിദാസ് . പരാതിയിൽ തന്നെ വിളിക്കാൻ പോലും തയാറായിട്ടില്ല. യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചു പരാതിയുമായി മുന്നോട്ടു പോകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന് മന്ത്രി എ.കെ ബാലന്‍. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും വിഭാഗീയ പ്രവർത്തനം തോൽവിക്ക് കാരണമായെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് പരാതി പറഞ്ഞിട്ടില്ലെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു.